സി.കെ തന്‍സീര്‍
കോഴിക്കോട്: കേരളത്തിന്റെ ആരോഗ്യരംഗം പകച്ചുനിന്ന സന്ദര്‍ഭമായിരുന്നു നിപ്പയുടെ സാന്നിധ്യം. നിപ്പ പിടിച്ചുലച്ച നാളുകളുടെ ഭീതിദമായ ഓര്‍മകളില്‍ നിന്ന് കേരളസമൂഹത്തിന് പെട്ടെന്ന് മോചനം നേടാനാവില്ല. കഴിഞ്ഞ മേയ്, ജൂണ്‍ മാസങ്ങളിലാണ് നിപ്പ വൈറസ് പരത്തുന്ന അപൂര്‍വരോഗം കേരളത്തെ പിടിച്ചുലച്ച് കടന്നുപോയത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ രോഗം ബാധിച്ച് 17 പേര്‍ മരിച്ചു. വൈറസ് ബാധ മൂലമുണ്ടാവുന്ന പനിയും മറ്റ് അസുഖങ്ങളും പെട്ടെന്ന് തിരിച്ചറിയാനും രോഗപ്രതിരോധം ശക്തമാക്കാനും സാധിച്ചതിനാല്‍ നിപ്പയെ എളുപ്പം പിടിച്ചുകെട്ടാന്‍ കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര താലൂക്കിലെ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കട എന്ന ഗ്രാമത്തിലാണ് നിപ്പയുടെ വിഷവിത്തുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. സൂപ്പിക്കട വളച്ചുകെട്ടി വീട്ടില്‍ മുഹമ്മദ് സാബിത്ത് ആണ് രോഗത്തിന്റെ ആദ്യ ഇര. സാധാരണപനിയുമായി ചികിത്സ തേടിയ സാബിത്തിന് അപൂര്‍വരോഗമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ ചികിത്സിയിലായിരുന്ന സാബിത്തിനെ പിന്നീട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. സാബിത്തിന്റെ സഹോദരന്‍ മുഹമ്മദ് സ്വാലിഹും ഇതേ രോഗം മൂലം മരണമടഞ്ഞതോടെയാണ് ആരോഗ്യവകുപ്പ് ഉണര്‍ന്നത്. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു സ്വാലിഹിന്റെ മരണം. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്മാരും ജില്ലാ ‘രണകൂടവും സജീവമായി രംഗത്തെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
കേരളം പൊതുവെയും കോഴിക്കോട് പ്രത്യേകിച്ചും ആശങ്കയുടെ മുള്‍മുനയില്‍ നിന്ന നാളുകളായിരുന്നു അത്. പൊതുസ്ഥലങ്ങളിലും ആസ്പത്രിയിലും മാത്രമല്ല, ജോലിസ്ഥലങ്ങളിലെല്ലാം മാസ്‌ക് ധരിക്കുന്നത് പതിവായിരുന്നു. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ സാബിത്തിനെ ചികിത്സിച്ച നഴ്‌സ് ലിനി രോഗം ബാധിച്ച് മരിച്ചത് ഇന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മയാണ്.
മരണമടഞ്ഞ മൂസയുടെ മൃതദേഹം കണ്ണംപറമ്പ് ശ്മശാനത്തില്‍ അതീവ സുരക്ഷാ സന്നാഹങ്ങളോടെയാണ് മറവ് ചെയ്തത്. ജില്ലാ ‘രണകൂടവും കോര്‍പറേഷന്‍ ആരോഗ്യവി’ാഗവും ഇതിനായുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ആസ്പത്രികളില്‍ ചികിത്സ തേടുന്നവരും മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ആരോഗ്യകേന്ദ്രങ്ങളില്‍ രോഗികളും ബന്ധുക്കളും എത്താതായതും വാര്‍ത്തയായിരുന്നു. മരിച്ച ലിനിയുടെ ഓര്‍മകള്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ പേരാമ്പ്രയിലും കോഴിക്കോട്ടും വിവിധ ചടങ്ങുകള്‍ നടക്കുകയുണ്ടായി. ജൂണ്‍ പകുതിയോടെ നിപ്പ തീര്‍ത്തും നിയന്ത്രണവിധേയമായി.
നിപ്പയുടെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കഥയാണ് കോഴിക്കോട് ഗവ. നഴ്‌സിങ് കോളജിലെ അജന്യക്ക് പറയാനുള്ളത്. പത്തൊമ്പതുകാരിയായ അജന്യ തൊഴില്‍ പരിശീലനത്തിന്റെ ‘ാഗമായി മിക്കവാറും മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലാണ് കഴിഞ്ഞിരുന്നത്. ഏപ്രില്‍ 30 മുതല്‍ മേയ് അഞ്ചുവരെയായിരുന്നു അജന്യയുടെ പരിശീലനകാലം. ഇതേസമയമാണ് നിപ്പ ബാധിച്ച രോഗികളെ ഇവിടെ പ്രവേശിപ്പിച്ചിരുന്നത്. രോഗം ബാധിച്ച അജന്യ ഒരുമാസത്തോളം ചികിത്സയിലായിരുന്നു. ആത്മധൈര്യവും ശുഭാപ്തി വിശ്വാസവും കൈമുതലാക്കിയ അജന്യ ഒടുവില്‍ നിപ്പയെ പരാജയപ്പെടുത്തി. പഠനം തുടര്‍ന്ന അജന്യ പരീക്ഷ എഴുതി. നാടിനെ മുഴുവന്‍ ആശങ്കയിലാക്കിയ നിപ്പയെ കുടിയിറക്കുന്നതില്‍ ആരോഗ്യവകുപ്പ് തികഞ്ഞ ജാഗ്രതയിലായിരുന്നു. രോഗം ബാധിച്ചവരെ ശുശ്രൂഷിക്കാനും രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടിട്ടും മോചനം സാധ്യമായതിലും ഉള്ള ആശ്വാസത്തിലും ആഹ്ലാദത്തിലുമാണ് ഇന്ന് അജന്യ.