X

നിപ; എട്ടുപേരുടെയും പരിശോധനാഫലം നെഗറ്റിവ്

കോഴിക്കോട്: നിപ ലക്ഷണങ്ങള്‍ കാണിച്ച എട്ടുപേരുടെയും പരിശോധനാ ഫലം നെഗറ്റിവ്. രോഗം ബാധിച്ച് മരിച്ച 12-കാരനുമായി അടുത്തിടപഴകിയ എട്ട് പേരുടെ സ്രവസാംപിള്‍ പരിശോധനാഫലമാണ് പുറത്തുവന്നത്.

കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കളുടെയും പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെയും പരിശോധനകളാണ് നടത്തിയത്. എല്ലാവരുടെയും സാമ്പിളുകള്‍ പൂനെ ലാബില്‍ മൂന്നുവട്ടം പരിശോധനക്ക് വിധേയമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം നിപക്കെതിരായ പ്രതിരോധം തുടരണമെന്നും ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

web desk 1: