X

നിപ്പ: നിരാഹാര സമരം 15-ാം ദിവസത്തിലേക്ക്; നാളെ മെഡി:കോളജ് പ്രിന്‍സിപ്പാള്‍ ഓഫീസ് മാര്‍ച്ച്

നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിച്ച കരാര്‍ ജീവനക്കാരുടെ സമരം പതിനാല് ദിവസം പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. നിപ ചികില്‍സയ്ക്കായി നിസ്വാര്‍ഥ സേവനമനുഷ്ഠിച്ച താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സമരം. ഇവരെ സ്ഥിരപ്പെടുത്തുെമന്ന് ആരോഗ്യമന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അതുണ്ടായില്ല. സമരം 14 ഒമ്പത് ദിവസം പിന്നിട്ടെങ്കിലും സര്‍ക്കാരോ മെഡിക്കല്‍ കോളേജ് അധികൃതരോ സമരസമിതിയെ ബന്ധപ്പെട്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു.

അതേസമയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിക്ക് മുമ്പില്‍ നടന്നു വരുന്ന നിരാഹാരസമരം ആഴ്ചകള്‍പിന്നിട്ടിട്ടും സര്‍ക്കാറിന്റെ ഭാഗത്തു നിന്നും തിരിഞ്ഞു നോക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് നാളെ 10 മണിക്ക് മെഡിക്കല്‍ കോളജ് പ്രിന്‍സിപാല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ ഐ.എന്‍.ടി.യു.സി സമര സമിതി യോഗം തീരുമാനിച്ചു.

നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിച്ച കരാര്‍ ജീവനക്കാരുടെ സമരത്തിനു പിന്തുണയുമായി സ്ഥലം എംപി എംകെ രാഘവനും എത്തിയിരുന്നു.
നിപ ഭീതി പരത്തിയ മെഡിക്കല്‍കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പോലും ജീവന്‍മറന്നു പണിയെടുത്തവരാണ് സമരപന്തലിലുള്ളവരെന്നും നീതിക്കുവേണ്ടിയുള്ള സമരത്തിന് എല്ലാപിന്തുണയും എംകെ രാഘവന്‍ എംപി അറിയിച്ചു.

ഒന്നാം നിരാഹാര സമരം മെഡിക്കല്‍ കോളേജ് അധികൃതരും ആരോഗ്യമന്ത്രിയും ഇടുപെട്ട് ഒത്തു തീര്‍പ്പാക്കിയെങ്കിലും സ്ഥിരം ജോലിയെന്ന ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ഇതാണ് മെയ് 27 മുതല്‍ തൊഴിലാളികളെ വീണ്ടും സമരത്തിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരാക്കിയത്.

സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ അദ്ധ്യക്ഷ വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി.ജനാര്‍ദ്ദനന്‍, ജന:കണ്‍വീനര്‍ പുതുശ്ശേരി വിശ്വനാഥന്‍,‘ഭാരവാഹികളായ പുത്തൂര്‍ മോഹന്‍, എം.ടി.സേതുമാധവന്‍, വിബിഷ് കമ്മനകണ്ടി, കെ.സി.പ്രവീണ്‍കമാര്‍, കെ.യു.ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

chandrika: