കോഴിക്കോട്: നിപവൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പഠനം നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ വിഫലമായതിനെതുടര്‍ന്നാണ് എപിഡമോളജി പഠനം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിപ വൈറസ് കണ്ടെത്തുന്നതിനായി രണ്ട് തരത്തിലുള്ള പഠനം ആണ് തയ്യാറാക്കുക.
വൈറസ് ശരീരത്തിലുള്ള വവ്വാലുകളില്‍ നിന്ന് എങ്ങനെ വൈറസ് പുറത്ത് വന്നു, മറ്റ് ജീവികളില്‍ ഇതിന്റെ സാന്നിദ്ധ്യം ഉണ്ടോ, ഏതെങ്കിലും ജീവികളില്‍ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ഉണ്ടോ തുടങ്ങിയ പഠനങ്ങളാണ് നടക്കുക.
എപിഡമോളജിയിലെ ഗവേഷണ വിഭാഗം നടത്തുന്ന പഠനത്തിന് ഉന്നത ഉദ്യോഗസ്ഥരാകും നേതൃത്വം നല്‍കുക. പഠനം പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തോളം സമയം എടുക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ മോഹന്‍കുമാര്‍ പറഞ്ഞു.
- 7 years ago
chandrika