X

നിപ വൈറസ്: ഐസോലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി എം.കെ.രാഘവന്‍ എം.പി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ഐസോലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്ത് പിരിച്ച് വിടപ്പെട്ട 47 പേര്‍ക്ക് സ്ഥിര നിയമനം ആവശ്യപ്പെട്ട് കൊണ്ട് നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് എം.കെ.രാഘവന്‍ എം.പി നടത്തുന്ന ഏകദിന ഉപവാസം പ്രതിപക്ഷ ഉപനേതാവ് ഡോ: എം.കെ.മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. ജീവനക്കാര്‍ തുടരുന്ന നിരാഹാര സമരം ഇന്ന് പന്ത്രണ്ടാം ദിവസമാണ്. ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് നേരത്തെ ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല നിരാഹാരത്തിന് ജീവനക്കാര്‍ തീരുമാനിച്ചത്.

chandrika: