കോഴിക്കോട്: നിപ്പ വൈറസ് വന്നത് പഴംതീനി വവ്വാല്‍ വഴിയല്ലെന്ന് പരിശോധനാ ഫലം. ഭോപ്പാലിലെ ലാബിലേക്കയച്ച പഴംതീനി വവ്വാലുകളുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്. പേരാമ്പ്ര ചങ്ങരോത്തുള്ള ജാനകിക്കാട്ടില്‍ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ചാണ് പരിശോധനക്കയച്ചത്. വവ്വാലുകളുടെ രക്തവും സ്രവവും വിസര്‍ജ്യവുമുള്‍പ്പെടെ 13 സാമ്പിളുകളാണ് പരിശോധിച്ചത്.
പേരാമ്പ്രയില്‍ മൂന്നുപേര്‍ മരിച്ച വീട്ടിലെ കിണറ്റില്‍ നിന്ന് പിടിച്ച ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലല്ല രോഗം പരത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പശു, ആട്, പന്നി തുടങ്ങിയവയുടെ സാമ്പിളുകളും പരിശോധിച്ചിരുന്നെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല.