കുന്ദമംഗലം: ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ മാതാവിന്റെ വെളിപ്പെടുത്തല്‍ ആശ്ചര്യജനകമാണെന്ന് ജനപ്രതിനിധികള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് വേണ്ട രൂപത്തിലുള്ള ചികില്‍സ ലഭ്യമാകാത്തതാണ് കുട്ടിയുടെ മരണത്തിന് ആക്കം കൂട്ടിയത്. ഇതില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി അലംഭാവം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കണമെന്നും മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു.
കെട്ടാങ്ങല്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധ സംഗമം പിടിഎ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍മാരായ പികെ ഹകീം മാസ്റ്റര്‍ കളന്‍തോട്, റഫീഖ് കൂളിമാട്, ശിവദാസന്‍ ബംഗ്ലാവില്‍, ഫസീല സലീം പങ്കെടുത്തു.