കൊച്ചി: കൊച്ചിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലത്തിലാണ് നിപയാണെന്നു സ്ഥിരീകരിച്ചത്.
നേരത്തെ വിദ്യാര്‍ഥിക്ക് നിപ ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കാന്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധന റിപ്പോര്‍ട്ട് അയച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
രോഗം പരന്നത് എവിടെ നിന്നാണെന്ന് ആരോഗ്യ വകുപ്പ് അന്വേഷിക്കുകയാണ്. വവ്വാലുകള്‍ ചത്തു കിടക്കുന്ന സ്ഥലങ്ങള്‍, പന്നിഫാമുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പറവൂര്‍ മേഖലയിലാണ് അന്വേഷണം നടക്കുന്നത്.
അതേസമയം വിദ്യാര്‍ഥിയുടെ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.