കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി നിപ രോഗലക്ഷണങ്ങള്‍. ജില്ലയില്‍ നിപ ബാധിച്ച് സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. ഇന്ന് മാത്രം 30 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇന്നയച്ചതില്‍ ഭൂരിഭാഗവും ആരോഗ്യ പ്രവര്‍ത്തകരാണ്. നാളെ മുതല്‍ കോഴിക്കോട് മൊബെല്‍ യൂണിറ്റില്‍ പരിശോധന തുടങ്ങാന്‍ കഴിഞ്ഞേക്കുമെന്നും കലക്ടര്‍ എ ഗീത പറഞ്ഞു.
15 എണ്ണം ഹൈ റിസ്‌ക് പട്ടികയിലുള്ളവരാണ്. 11 പേരുടെ പരിശോധനാഫലം ഉടന്‍ വന്നേക്കുമെന്ന് ഡിഎംഒ അറിയിച്ചു. രണ്ടുപേരുടെ റൂട്ട് മാപ്പുകളും ഉടന്‍ പ്രസിദ്ധീകരിക്കും. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ഒരു തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും പൊതുപരിപാടികള്‍ക്കും അനുമതിയില്ല.