ബുധനാഴ്ച പരിശോധനയ്ക്ക് അയച്ച 11 സാംപിളുകള്‍ക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. നിപ്പ രോഗബാധിതരുടെ സമ്പര്‍ക്കപട്ടികയില്‍ 950 പേര്‍ ഉള്‍പ്പെട്ടു.
13ന് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരടക്കമാണ് ഇത്. ഇന്നലെ സാംപിളുകള്‍ ആയച്ച 30 പേരില്‍ രണ്ടുപേര്‍ക്ക് രോഗലക്ഷണമുണ്ട്. ഇവര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 15 എണ്ണം ഹൈ റിസ്‌ക് പട്ടികയിലുള്ളവരാണ്. രണ്ടുപേരുടെ റൂട്ട് മാപ്പുകളും ഉടന്‍ പ്രസിദ്ധീകരിക്കും.
നിലവില്‍ രോഗം സ്ഥിരീകരിച്ച് മൂന്നുപേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 21 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. നാലുപേര്‍ സ്വകാര്യ ആശുപത്രികളിലും 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്.