കോഴിക്കോട്: നിപ്പ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരിച്ചു. രണ്ടാംഘട്ടം ശേഖരിച്ച സാമ്പിളുകളിലാണ് നിപ്പ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഐ.സി.എം.ആര്‍ പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.
ആദ്യഘട്ടത്തില്‍ ആറു വവ്വാലുകളില്‍ പരിശോധന നടത്തിയെങ്കിലും നിപ്പ ബാധ കണ്ടെത്തിയിരുന്നില്ല. പിന്നീട് 55 പഴംതീനി വവ്വാലുകളില്‍ പരിശോധന നടത്തുകയായിരുന്നു. ഇവയിലാണ് നിപ്പ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. വൈറസ് ബാധ കേന്ദ്രആരോഗ്യമന്ത്രാലയം സ്ഥീരീകരിക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് ആദ്യം നിപ്പ ബാധിച്ച് മരണുണ്ടാകുന്നത്. പിന്നീട് കുടുംബത്തിലെ രണ്ടാമതാള്‍ക്കും പനി ബാധിച്ചതോടെയാണ് നിപ്പ ആണോയെന്ന സംശയം ഉടലെടുക്കുന്നത്. മണിപ്പൂരില്‍ പരിശോധിച്ച രക്തസാമ്പിളുകളില്‍ നിപ്പ വൈറസ് ബാധകണ്ടെത്തിയതോടെ ജനം ഭീതിയിലാവുകയായിരുന്നു. പിന്നീട് നിപ്പ ബാധിച്ചവരുമായി ബന്ധപ്പെട്ട 17 പേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.