X

‘കരിപ്പൂരിന് നിപ വിമുക്ത ഉത്തരവ് വൈകുന്നു’: എം.പി. അബ്ദുസ്സമദ് സമദാനി എം.പി

കരിപ്പൂർ വിമാനത്താവളത്തെ നിപ വിമുക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇറങ്ങാൻ വൈകുന്നതിനാൽ പഴം, പച്ചക്കറി കയറ്റുമതി നിലച്ചതിനെക്കുറിച്ചും വ്യാപാരികൾ അനുഭവിക്കുന്ന വിഷമങ്ങളെയും സംബന്ധിച്ചും മുസ്‌ലിം ലീഗ് നേതാവ്‌
അബ്ദുസ്സമദ് സമദാനി എം.പി. ആരോഗ്യമന്ത്രി വീണാജോർജുമായി സംസാരിച്ചു.

നിപ ഭീഷണിയും അനുബന്ധ ആശങ്കകളും നീങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും കരിപ്പൂർ വിമാനത്താവളത്തെ മാത്രം നിപ ബാധകമാക്കിക്കൊണ്ടുള്ള തീരുമാനം തുടരുകയാണ്. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളെ നിപ വിമുക്തമാക്കിക്കൊണ്ടുള്ള തീരുമാനം വന്നപ്പോൾത്തന്നെ കരിപ്പൂരിലെ സാഹചര്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതായി സമദാനി മന്ത്രിയെ ഓർമിപ്പിച്ചു.

ഒരുവിധത്തിലും നീതീകരണമില്ലാത്ത ഈ സാഹചര്യത്തെ ഭൂമിശാസ്ത്രപരമായ ദൂരംകൊണ്ടും ന്യായീകരിക്കാൻ കഴിയില്ല.

ദിനംപ്രതി നല്ലതോതിൽ പഴം, പച്ചക്കറി കയറ്റുമതി നടന്നുവന്നിരുന്ന വിമാനത്താവളമാണ് കരിപ്പൂർ. ഇവിടെ നിന്നുണ്ടായിരുന്ന കയറ്റുമതി ബംഗളൂരു അടക്കമുള്ളയിടങ്ങളിലേക്കു നീങ്ങി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ജി.എസ്.ടി. കുറവടക്കമുള്ള സാമ്പത്തികനഷ്ടമാണ് വരുത്തുന്നത് – സമദാനി ചൂണ്ടിക്കാട്ടി.

webdesk14: