മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഒമ്പതുവയസുകാരി മരിച്ച നിലയില്‍; കൊലപാതകമാണെന്ന് മാതാപിതാക്കള്‍

മണിപ്പൂര്‍ കലാപത്തില്‍ കുടിയിറക്കപ്പെട്ടവരുടെ ദുരിതാശ്വാസ ക്യാമ്പില്‍ ഒമ്പതുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചുരാചന്ദ്പൂരിലെ ക്യാംപിലാണ് വ്യാഴാഴ്ച അര്‍ധരാത്രി രണ്ടാം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍, പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ കുട്ടിയെ കാണാനില്ലാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളും ക്യാംപിലെ മറ്റുള്ളവരും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ശരീരത്തില്‍ പരിക്കുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ മുറിവേറ്റ പാടും ശരീരത്തിലുടനീളം രക്തക്കറകളും ഉണ്ടായിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

പെണ്‍കുട്ടി കൊല്ലപ്പെട്ടതാണെന്ന് മാതാപിതാക്കളും സോമി മദേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സിവില്‍ സൊസൈറ്റി സംഘടനകളും ആരോപിച്ചു. പെണ്‍കുട്ടിയുടേത് മനുഷ്യത്വരഹിതമായ കൊലപാതകമെന്ന് വിശേഷിപ്പിച്ച യങ് വൈഫി അസോസിയേഷന്‍, കുറ്റകൃത്യം സമഗ്രമായി അന്വേഷിച്ച് പൊലീസ് കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. 2023 മെയില്‍ പാെട്ടിപ്പുറപ്പെട്ട കലാപത്തെ തുടര്‍ന്ന് മണിപ്പൂരിലുടനീളം 50,000ത്തിലധികം ആളുകള്‍ കുടിയിറക്കപ്പെട്ടു. അതിര്‍ത്തി സംസ്ഥാനത്തെ പല പ്രദേശങ്ങളിലെയും ദുരിതാശ്വാസ ക്യാംപുകളിലാണ് അവരില്‍ ഭൂരിഭാഗവും കഴിയുന്നത്.

webdesk18:
whatsapp
line