ടോക്കിയോ: ഒന്‍പത് പേരെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളായി മുറിച്ച് ഫ്രീസറില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. ടോക്കിയോ നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. എട്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തകഹിരോ ഷിരെയ്ഷി (27) എന്ന യുവാവാണ് അറസ്റ്റിലായത്.
ഇയാള്‍ കുറ്റം സമ്മതിച്ചതായി ടോക്യോ പൊലീസ് അറിയിച്ചു. ഒന്‍പത് പേരെയും കൊലപ്പെടുത്തിയത് യുവാവ് തന്നെയാണെന്നാണ് സൂചന. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളില്‍ നിന്ന് മാംസം ഉരിഞ്ഞെടുക്കുകയും അന്തരീകാവയവങ്ങള്‍ നീക്കം ചെയ്യുകയുമുണ്ടായി. നീക്കം ചെയ്ത് ആന്തരീകാവയവങ്ങളും മാംസങ്ങളും മാലിന്യ കൂമ്പാരങ്ങളില്‍ തള്ളി.
കഴിഞ്ഞ ദിവസം 23കാരിയെ കാണാതായ സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൂട്ടകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലയാളിയുടെ പേരെ മറ്റു വിവരങ്ങളെ പോലീസ് പുറത്തു വിട്ടിട്ടില്ല.
പൊലീസ് നടത്തിയ തിരച്ചിലില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ പ്രധാന കവാടത്തില്‍ നിന്നും രണ്ട് പേരുടെ തലകള്‍ കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കഷ്ണങ്ങളാക്കിയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശുചിമുറിയിലും മറ്റു മുറികളിലുമായി മൃതദേഹങ്ങള്‍ സൂക്ഷിച്ച അവസ്ഥയിലായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അഴുകിയ ദുര്‍ഗന്ധം വമിച്ചിരുന്നതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. കാണാതായ പെണ്‍കുട്ടിയുടെ സോഷ്യല്‍ മീഡിയിലെ ബന്ധങ്ങള്‍ തിരഞ്ഞാണ് പൊലീസ് പ്രതിയില്‍ എത്തിച്ചേര്‍ന്നത്. അക്രമങ്ങളും കൊലപാതകങ്ങളും കുറവുള്ള ജപ്പാനില്‍ യുവാവ് നടത്തിയ കൂട്ടകൊലപാതകം നാടിനെ നടുക്കിയിരിക്കുകയാണ്.
അപ്പാര്‍ട്ട്‌മെന്റില്‍ തലയറുത്ത് മാറ്റിയ ഒന്‍പത് മൃതദേഹങ്ങള്‍
Tags: AssasinationTokiyo