നീലേശ്വരം വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നീലേശ്വരം സ്വദേശി വിജയന്‍ (62) ആണ് അറസ്റ്റിലായത്. വെടിക്കെട്ട് നടത്താന്‍ ചുമതലപ്പെടുത്തിയ രാജേഷിന്റെ സഹായിയായി പ്രവര്‍ത്തിച്ചയാളാണ് ഇയാള്‍.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വധശ്രമം, എക്സ്പ്ലോസീവ് ആക്ട്, സ്ഫോടക വസ്തു അശ്രദ്ധയോടെ കൈകാര്യം ചെയ്യല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
അതേസയമയം വെടിക്കെട്ട് അപകടത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്കും എസ്പിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
കാസര്‍കോട് നടക്കുന്ന അടത്തു സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പടക്കശേഖരണ പുരയ്ക്ക് മേലെ തീപ്പൊരി വീണ് അപകടമുണ്ടായത്.
അപകടത്തില്‍ 154 പേര്‍ക്ക് പൊള്ളലേറ്റു.