കാസര്‍ഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു. എട്ട് ക്ഷേത്രകമ്മിറ്റി അംഗങ്ങള്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ള ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയാണ് കേസ്. ഇതില്‍ സെക്രട്ടറിയെയും പ്രസിഡന്റിനെയും അറസ്റ്റ് ചെയ്തിരുന്നു.
എഫ്‌ഐആറില്‍ അശ്രദ്ധമായി വെടിക്കെട്ട് നടത്തിയതുകൊണ്ടാണ് വെടിപ്പുരയ്ക്ക് തീ പിടിച്ചത്െന്നും അനുമതിയില്ലാതെ മാനദണ്ഡങ്ങള്‍ പാലിക്കാതെ വെടിക്കെട്ട് നടത്തിയെന്നും പറയുന്നു. പടക്കം ശേഖരിച്ച പുരയും കാണികളും തമ്മില്‍ അകലം ഉണ്ടായിരുന്നില്ലെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.
അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ വെടിക്കെട്ടിനിടെയാണ് പടക്കശേഖരണത്തിന് തീപിടിച്ച് അപകടമുണ്ടായത്. കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടം.
വെടിക്കെട്ടപകടത്തില്‍ 150 ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. പൊള്ളലേറ്റവരില്‍ 8 പേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റ 4 വയസുകാരി അപകട നില തരണം ചെയ്തുവെന്നാണ് വിവരം. പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെയുള്ളവ നടത്തുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 2 പേര്‍ വെന്റിലേറ്ററിലാണ്. 2 പേരുടെയും നില ഗുരുതരമാണ്.
വെടിക്കെട്ടുപുരയ്ക്ക് സമീപം നിന്നിരുന്നവര്‍ക്കാണ് അപകടത്തില്‍ കാര്യമായ പൊള്ളലേറ്റത്.