X
    Categories: NewsViews

ബി.ജെ.പിയെ പോലെ വാദിച്ച ഇന്ത്യാ ടുഡേ മാധ്യമപ്രവർത്തകനെ ചരിത്രം പഠിപ്പിച്ച് എഴുത്തുകാരി

2018-ലെ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടിയപ്പോൾ വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും പരാതി പറഞ്ഞിരുന്നില്ലെന്ന ഇന്ത്യാ ടുഡേ ആങ്കർ രാഹുൽ കൻവലിന് ശക്തമായ മറുപടിയുമായി എഴുത്തുകാരിയും കോളമിസ്റ്റുമായ നിലഞ്ജന റോയ്. ബി.ജെ.പി ചായ്‌വും മോദി ഭക്തിയും പരസ്യമായി പ്രകടിപ്പിക്കാറുള്ള കൻവലിന് ട്വിറ്ററിലാണ് നിലഞ്ജന മറുപടി നൽകിയത്.

‘2018 ഡിസംബർ ആറിന് ഒരു പ്രതിപക്ഷ പാർട്ടിയും എക്‌സിറ്റ് പോൾ തട്ടിപ്പാണെന്ന് പറഞ്ഞില്ല. മുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷയുള്ള കോൺഗ്രസ് നേതാക്കളെല്ലാം ഇന്ത്യാടുഡേ ലൈവിൽ ഇരുന്ന് അവകാശവാദമുന്നയിക്കുകയായിരുന്നു. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമമുണ്ടെന്നും ആരും പറഞ്ഞില്ല. നരേന്ദ്ര മോദി വിജയിക്കുന്നു എന്ന് കാണുമ്പോൾ മാത്രമാണ് അവർക്ക് എക്‌സിറ്റ് പോളും വോട്ടിങ് യന്ത്രവും കൃത്രിമമാകുന്നത്’ – രാഹുൽ കൻവൽ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ, കോൺഗ്രസ് നേട്ടമുണ്ടാക്കി അസംബ്ലി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം തന്നെ രാഹുൽ ഗാന്ധി വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചിരുന്നുവെന്ന് നിലഞ്ജന റോയ് വ്യക്തമാക്കി. രാഹുൽ ആശങ്ക പ്രകടിപ്പിച്ച വാർത്തയുടെ ലിങ്ക് സഹിതമാണ് അവർ മറുപടി നൽകിയത്. ‘പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് ഉറപ്പുവരുത്താനെങ്കിലും മാധ്യമപ്രവർത്തകർ തയ്യാറാവണം.’ നിലഞ്ജന ട്വീറ്റ് ചെയ്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: