നിലമ്പൂരില്‍ നിന്നാരംഭിക്കുന്ന നമ്പര്‍ 16325 നിലമ്പൂര്‍-കോട്ടയം ഇന്റര്‍സിറ്റി എക്സ്പ്രസ് ഫെബ്രുവരി 13, 24, മാര്‍ച്ച് രണ്ട് തീയതികളില്‍ യാത്ര മുളന്തുരുത്തിയില്‍ അവസാനിപ്പിക്കും. മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയില്‍ സര്‍വിസ് നടത്തില്ല.
അമൃത എക്‌സ്പ്രസില്‍ കോച്ചുകള്‍ വര്‍ധിപ്പിച്ചു
പാലക്കാട്: അമൃത എക്‌സ്പ്രസില്‍ ഒരു എ.സി ഫസ്റ്റ് ക്ലാസ് കോച്ചും ഒരു എ.സി ത്രീ ടയര്‍ കോച്ചും വര്‍ധിപ്പിച്ചു. സ്ലീപ്പര്‍ ക്ലാസ് കോച്ചുകളില്‍ ഒന്ന് കുറവ് വരുത്തി.
22 കോച്ചുകള്‍ക്കു പകരം ഇനി 23 കോച്ചുകളാണുണ്ടാവുക. തിരുവനന്തപുരത്തുനിന്നാരംഭിക്കുന്ന ട്രെയിനില്‍ ഫെബ്രുവരി 10 മുതലും മധുരയില്‍നിന്നുള്ള ട്രെയിനില്‍ 11 മുതലും ഇത് പ്രാബല്യത്തില്‍ വരും.