മലപ്പുറം: നിലമ്പൂര്‍ ടൗണില്‍ കാട്ടാനയിറങ്ങി. ഇന്ന് രാവിലെ ആറുമണിയോടെ ടൗണിലിറങ്ങിയ ആനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. നിലമ്പൂര്‍ സ്വദേശി ക്രിസ്റ്റീനാണ് പരുക്കേറ്റത്. ഒരുമണിക്കൂറോളം ടൗണില്‍ ഭീതിപരത്തിയ ആനയെ നാട്ടുകാരും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് വനത്തിലേക്ക് തന്നെ തിരിച്ചയച്ചു.
നിലമ്പൂര്‍ പൊലീസ് ക്യാമ്പിന് സമീപത്തുകൂടി പുഴ കടന്നാണ് ആന ടൗണിലെത്തിയത്. ടൗണിലെ ഓഡിറ്റോറിയത്തിന്റെ മതില്‍ ആന തകര്‍ത്തു. ഒരു മണിക്കൂറോളം ആന പ്രദേശത്ത് തുടര്‍ന്നു.