തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെ വിമര്‍ശിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്ത്. സംഭവത്തെ കുറിച്ചുള്ള പോലീസ് ഭാഷ്യം ശരിയല്ലെന്ന് ബിനോയ് വിശ്വം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നിലമ്പൂര്‍ക്കാടുകളില്‍ സംഭവിച്ചതിനെപ്പറ്റി പോലീസ്‌മേധാവികളുടെ ഭാഷ്യം വിശ്വസനീയമല്ല. ആദിവാസികളുടെയും പട്ടിണിക്കാരുടെയും ജീവിതങ്ങള്‍ക്കൊപ്പം നിലക്കൊണ്ട അവരുടെ രാഷ്ടീയ മാര്‍ഗ്ഗം തെറ്റായിരിക്കുമ്പോഴും അവരുടെ ത്യാഗ ബോധത്തിന്റെ ശരികള്‍ മനസ്സിലാക്കുകയെന്നത് ഇടതുപക്ഷ വീക്ഷണത്തിന്റെ കടമയാണ്. നക്‌സലൈറ്റ് രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവം മുതല്‍ തന്നെ സിപിഐയുടെ നിലപാടാണിത്. അതിലൂന്നിക്കൊണ്ടാണ് തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റുണ്ടായ മരണങ്ങളെപ്പറ്റി വിശ്വസനീയമായ അന്വേഷണം വേണമെന്ന് സിപിഐആവശ്യപ്പെടുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
നേരത്തെ സര്‍ക്കാരിന് വിമര്‍ശനവുമായി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. മോദിയെപ്പോലെയാവാനല്ല ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ തിരഞ്ഞെടുത്തതെന്നും കാനം പറഞ്ഞിരുന്നു.