മുസ്‌ലിം വനിതാ അത്‌ലറ്റുകളെ ലക്ഷ്യമിട്ട് ‘സ്‌പോര്‍ട്ടി ഹിജാബു’മായി പ്രമുഖ കായികോപകരണ നിര്‍മാതാക്കളായ നൈക്കി. കായിക മത്സരങ്ങളില്‍ ഉപയോഗിക്കാവുന്ന ‘നൈക്കി പ്രോ ഹിജാബ്’ 2018-ല്‍ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. സ്‌പോര്‍ട് ഹിജാബ് നിര്‍മിക്കുന്ന ആദ്യത്തെ പ്രമുഖ കമ്പനിയാണ് നൈക്കി.
വായുസഞ്ചാരം അനായാസമാക്കാന്‍ സൂക്ഷ്മമായ ദ്വാരങ്ങളോട് കൂടിയാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പരിശീലനം നടത്തുമ്പോഴും മത്സരത്തില്‍ പങ്കെടുക്കുമ്പോഴും അനങ്ങാതെ ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന വളരെ കനം കുറഞ്ഞ തുണി കൊണ്ടാണ് ഹിജാബ് നിര്‍മിക്കുന്നത്
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് നൈക്കി പ്രൊ ഹിജാബ് പുറത്തിറക്കുന്നത്. കഴിഞ്ഞ വര്‍ഷം നൈക്കി ട്രെയിനിങ് ആന്‍ഡ് ക്ലബ് എന്ന ആപ്പിന്റെ അറബി് പതിപ്പ് കമ്പനി പുറത്തിറക്കിയിരുന്നു
യു.എ.ഇയുടെ ഫിഗര്‍ സ്‌കേറ്റിങ് താരം സഹ്‌റ ലറിയാണ് ഉല്പന്നത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേയില്‍ പ്രൊ ഹിജാബ് ധരിച്ച ഫോട്ടോ താരം പോസ്റ്റ് ചെയ്തു.
അടുത്ത ഒളിംപിക്‌സില്‍ സ്‌കേറ്റിംഗില്‍ യ.എ.ഇ യെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ലാറി.