തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള രാത്രികാല പരിശോധന പൊലീസ് പുനരാരംഭിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് തീരുമാനം. ഡി.ജി.പിയാണ് പരിശോധന പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയത്.
എല്ലാ പൊലീസ് മേധാവികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം ഡി.ജി.പി കൈമാറി. ഇതോടൊപ്പം രാത്രി കാലങ്ങളിലെ വാഹന പരിശോധനയും കര്‍ശനമാക്കും.
ഇന്ന് രാത്രി മുതല്‍ പൊലീസിന്റെ നേരിട്ടുള്ള പരിശോധന ആരംഭിക്കും. ആല്‍ക്കോമീറ്റര്‍ പരിശോധനക്ക് വിധേയരാകാന്‍ തയ്യാറാവാത്തവരുണ്ടെങ്കില് അവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കണമെന്നും ഡി.ജി.പി നല്കിയ നിര്‍ദേശത്തില്‍ പറയുന്നു.