X

ഇടുക്കി ജില്ലയില്‍ രാത്രിയാത്രാ നിരോധനം

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇടുക്കി ജില്ലയില്‍ ഇന്ന് (25/11/2021) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് (25/11/2021) രാത്രി 7 മണി മുതല്‍ നാളെ (26/11/2021) രാവിലെ (7) മണി വരെ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കൂടാതെ മഴ ശക്തിയായി തുടരുന്നതിനാല്‍ ഉരുള്‍ പൊട്ടുവാനും പുഴയിലെ ജലനിരപ്പ് ഉയരുവാനും സാധ്യത ഉണ്ട്. ഈ സാഹചര്യത്തില്‍ ദുരന്ത സാധ്യത മേഖലയില്‍ താമസിക്കുന്നവര്‍ ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം ക്യാമ്പുകളിലേക്ക് മാറുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ആണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെ ഉള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ മഴ ശക്തമായിട്ടുണ്ട്.

കൂടാതെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് (25/11/2021) രാത്രി 10 മണിയോടെ മുതല്‍ 661 ഘനയടി ജലം ( ആകെ 798 ഘനയടി) സ്പില്‍വേയിലൂടെ അധികമായി പുറത്തു വിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

 

Test User: