യുപിയില്‍ നാളെ (ശനി)മുതല്‍ നൈറ്റ് കര്‍ഫ്യൂ.ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യുപിയില്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി 11 മുതല്‍ രാവിലെ 5 മണി വരെയാണ് കര്‍ഫ്യൂ. കല്യാണം അടക്കമുള്ള പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 200 ആയി കുറച്ചു.
വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും യുപിയില്‍ എത്തുന്നവര്‍ കോവിഡ് ടെസ്റ്റ് ചെയ്യണം, ഇതിനായി വിവിധ ഗതാഗത ആഗമനലാലയത്തില് ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കും.കോവിഡ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും നിര്‍ദ്ദേശമുണ്ട്
അതേസമയം രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 300 കടന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. ഇന്നലെയോടെ മധ്യപ്രദേശില്‍ രാത്രി കര്‍ഫ്യു നിലവില്‍ വന്നിരുന്നു