രാത്രി കര്‍ഫ്യു പ്രഖ്യാപിച്ച് കര്‍ണാടക. രാത്രി പത്തു മുതല്‍ രാവിലെ 5 മണി വരെയാണ് കര്‍ഫ്യൂ. 10ദിവസത്തേക്കാണ് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഫ്യൂ ഡിസംബര്‍ 28 മുതല്‍ തുടങ്ങും.പുതുവത്സരാഘോഷങ്ങളും കൂട്ടം കൂടുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തില്‍ ആഘോഷങ്ങള്‍ അനുവദിക്കില്ലെന്ന് ബാംഗ്ലൂര്‍ പോലീസ് അറിയിക്കുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്ത പരിപാടികള്‍ക്കും ഹോട്ടലുകള്‍ക്കും മാത്രമായിരിക്കും പ്രവര്‍ത്തനാനുമതി. കഴിഞ്ഞവര്‍ഷവും നഗരത്തില്‍ കോവിഡിന്റെ സാഹചര്യം ആയതുകൊണ്ട് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം ഒമിക്രോണ്‍ വകഭേദത്തിന് സ്ഥിതി വിലയിരുത്താനായി കര്‍ണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും.