X
    Categories: indiaNews

കോവിഡ് വ്യാപനം: തെലങ്കാനയും രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തി

ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി തെലങ്കാനയും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് ഹൈകോടതി രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി.

ഏപ്രില്‍ 30വരെയാണ് രാത്രി കര്‍ഫ്യൂ. രണ്ടാംഘട്ടത്തില്‍ അതിവേഗമാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം. ചൊവ്വാഴ്ച തെലങ്കാനയില്‍ 5926 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ തെലങ്കാന ഹൈകോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്‌ലി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രാത്രി കര്‍ഫ്യൂവോ വാരാന്ത്യ ലോക്ഡൗണോ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു. 48 മണിക്കൂറിനകം നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ കോടതി ഉത്തരവിറക്കുമെന്നും സര്‍ക്കാറിനെ അറിയിച്ചിരുന്നു.

തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം തെലങ്കാന സര്‍ക്കാര്‍ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയായിരുന്നു. രാത്രി ഒമ്പതുമുതല്‍ രാവിലെ അഞ്ചുവരെയാണ് കര്‍ഫ്യൂ.

 

Test User: