മോഷണമാരോപിച്ച് ഡല്‍ഹിയില്‍ നൈജീരിയിന്‍ യുവാവിനെ ജനക്കൂട്ടം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. യുവാവിനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടാണ് ആള്‍ക്കൂട്ടം വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചത്. രണ്ടാഴ്ച്ചക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ദേശീയ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്. എന്നാല്‍ ജനത്തിന്റെ പരാതി പ്രാകാരം കേസെടുത്ത പോലീസ് മോഷണകുറ്റം ചാര്‍ത്തി യുവാവിനെതിരെ ജയിലിലേക്കയക്കുകയാണ് ചെയ്തത്.
നൈജീരിയന്‍ പൗരനെ പോസ്റ്റില്‍ കെട്ടിയിട്ടു ജനക്കൂട്ടം മര്‍ദിക്കുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. സൗത്ത് ഡല്‍ഹിയിലെ മാളവ്യനഗറിലായിരുന്നു സംഭവം. മയക്കുമരുന്നു വില്‍പനയും മോഷണവുമാരോപിച്ചാണ് ഇയാളെ റോഡരികിലെ പോസ്റ്റില്‍ കെട്ടിയിട്ടതെന്നു പൊലീസ് പറഞ്ഞു. മോഷണശ്രമത്തിനിടെ ഗോവണിയില്‍നിന്നു വീണാണ് ഇയാള്‍ക്കു പരുക്കേറ്റതെന്നാണു പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചത്?.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ യുവാവിനെ മര്‍ദിക്കുന്നതു കാണാം. ഉപദ്രവിക്കരുതെന്നു കേണപേക്ഷിച്ചിട്ടും മര്‍ദനം തുടരുകയായിരുന്നു. സെപ്തംബര്‍ 24 വരെ ഇയാള്‍ മറ്റൊരു കേസില്‍ ജയിലായിരുന്നു. പുറത്തിറങ്ങിയ ഇയാളെ പ്രദേശവാസികള്‍ പിടികൂടി കെട്ടിയിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.