നൈജീരിയയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥി ബോലാ തിനുബു തെരഞ്ഞെടുക്കപ്പെട്ടു. പശ്ചിമാഫ്രിക്കന്‍ രാജ്യമായ നൈജീരിയയുടെ ആള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധിയാണ് തിനുബു. വോട്ട് മോഷ്ടിച്ചാണ് വിജയമെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിലകുറച്ച് കാണരുതെന്ന് നിലവിലെ പ്രസിഡന്റ് മുഹമ്മദു ബുഹാരി പറഞ്ഞു. തെളിവുണ്ടെങ്കില്‍ ഹാജരാക്കാനും അദ്ദേഹം വെല്ലുവിളിച്ചു. അടുത്തയാഴ്ചയോടെ തിനുബു സ്ഥാനമേല്‍ക്കും. മതം ,രാഷ്ട്രീയം, വംശം ,പ്രാദേശികവാദം എന്നിവയെല്ലാം സ്വാധീനിച്ച തെരഞ്ഞെടുപ്പാണിതെന്ന് തലസ്ഥാനമായ അബൂജയില്‍നിന്ന് അല്‍ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നൈജീരിയയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ ബോലാ തിനുബു തെരഞ്ഞെടുക്കപ്പെട്ടു
Related Post