എന്‍.ഐ.എഫ്.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഫാഷന്‍ പഠന രംഗത്ത് മികവ് പുലര്‍ത്തുന്ന പ്രധാന സ്ഥാപങ്ങളിലൊന്നാണ്. രൂപകല്‍പ്പന, ഫാഷന്‍ ടെക്‌നോളജിയുടെ അനുബന്ധ മേഖലകള്‍ എന്നിവയില്‍ അഭിരുചിയുള്ളവര്‍ക്ക് കഴിവും വൈഭവവും പരിപോഷിപ്പിക്കാനുള്ള സവിശേഷമായ സാഹചര്യമാണ് ഇവിടെ ഒരുക്കിയിട്ടുളളത്. മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാനാവുന്ന ഈ സ്ഥാപനം ആഗോള തലത്തില്‍ തന്നെ ഫാഷന്‍ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഒമ്പതാം സ്ഥാനം അലങ്കരിക്കുന്നുണ്ട്. ഫാഷന്‍ രംഗത്ത് ആഗോള തലത്തില്‍ തന്നെ പ്രശസ്തരായ പലരും എന്‍.ഐ.എഫ്.ടിയിലെ പൂര്‍വ വിദ്യാര്‍ഥികളാണെന്നത് ശ്രദ്ധേയ വസ്തുതയാണ്
കണ്ണൂരിലടക്കം രാജ്യത്തൊട്ടാകെയുള്ള 18 ക്യാമ്പസുകളില്‍ പഠിപ്പിക്കപ്പെടുന്ന വിവിധ കോഴ്‌സുകള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ സങ്കല്‍പങ്ങള്‍ക്കനുസൃതയുള്ളതാണ്. ഫാഷന്‍ അനുബന്ധ വിഷയങ്ങള്‍ക്ക് പുറമെ ആശയവിനിമയം, ക്രിയാത്മക ചിന്ത, തൊഴില്‍ നൈതികത എന്നിവക്കൊപ്പം പുതുതായി പ്രസക്തമായിക്കൊണ്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫാഷന്‍ തിങ്കിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, സ്മാര്‍ട്ട് ജ്വല്ലറി, ത്രീ ഡി പ്രിന്റിങ് തുടങ്ങിയവയും കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെഗുലര്‍, സ്റ്റുഡിയോ പരിശീലനം, സംയോജിത പ്രവര്‍ത്തനം, സ്വയംപഠനം എന്നിവ സമന്വയിപ്പിച്ച് ഇന്റര്‍ഡിസിപ്ലിനറി സ്വഭാവത്തോടെയുള്ള പഠനരീതിയാണുള്ളത്.
നാലു വര്‍ഷം ദൈര്‍ഘ്യമുള്ള ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്), ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (ബി.എഫ്.ടെക്) എന്നിങ്ങനെ രണ്ട് കോഴ്‌സുകളാണ് ബിരുദതലത്തില്‍ പഠിപ്പിക്കപ്പെടുന്നത്. ബി.ഡിസ് കോഴ്‌സില്‍ ഫാഷന്‍, ആക്‌സസറി, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍, നിറ്റ്‌വെയര്‍, ലെതര്‍, ടെക്‌സ്‌റ്റൈല്‍ എന്നിങ്ങനെയുള്ള സ്‌പെഷ്യലൈസേഷനാണുള്ളത്. കണ്ണൂരില്‍ ഫാഷന്‍, ടെക്‌സ്‌റ്റൈല്‍, നിറ്റ്‌വെയര്‍ ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ എന്നീ ബി.ഡിസ് പ്രോഗ്രാമുകളും അപ്പാരല്‍ പ്രൊഡക്ഷനിലെ ബി.എഫ്.ടെക് പ്രോഗ്രാമുമാണുള്ളത്. കേരളത്തില്‍ പ്ലസ്ടു പഠിച്ചവര്‍ക്ക് കണ്ണൂരില്‍ 7 സീറ്റ് വീതം കൂടുതലായുണ്ടാവും.
ബി.ഡിസ് പ്രവേശനത്തിന് ഏതെങ്കിലും വിഷയത്തില്‍ പ്ലസ്ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എന്നാല്‍ ബി.എഫ്.ടെക് പ്രോഗ്രാമിന് അപേക്ഷിക്കുവാന്‍ ഫിസിക്‌സ്, ഗണിതം എന്നിവ ഉള്‍ക്കൊള്ളുന്ന പ്ലസ്ടു വിജയിച്ചിരിക്കണം. 2023 ല്‍ പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. മാര്‍ക്ക് നിബന്ധനയില്ല. പിഴയില്ലാതെ ഡിസംബര്‍ 31 വരെയും 5,000 രൂപ പിഴയോടെ ജനുവരി ആദ്യവാരം വരെയും അപേക്ഷിക്കാം.
കേന്ദ്ര മാനദണ്ഡപ്രകാരം വിവിധ വിഭാഗങ്ങള്‍ക്ക് സംവരണമുണ്ട്. പൊതു, ഒ.ബി.സി, സാമ്പത്തിക സംവരണ വിഭാഗങ്ങള്‍ക്ക് 3000 രൂപ, പട്ടികജാതി/വര്‍ഗ, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 1500 രൂപയുമാണ് അപേക്ഷാ ഫീസ്. 2023 ഫെബ്രുവരി അഞ്ചിന് നടക്കുന്ന പ്രവേശന പരീക്ഷക്ക് കൊച്ചി, കണ്ണൂര്‍ അടക്കം രാജ്യത്തെമ്പാടുമായി 37 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ബി.ഡിസ് പ്രവേശനത്തിന് ക്രിയേറ്റീവ് അഭിരുചി പരീക്ഷ (ഇഅഠ) പൊതു അഭിരുചി പരീക്ഷ (ഏഅഠ) എന്നിവയില്‍ യോഗ്യത നേടുന്നവര്‍ സിറ്റുവേഷന്‍ ടെസ്റ്റ് കൂടി വിജയിക്കണം. ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് പൊതു അഭിരുചി പരീക്ഷ മാത്രമാണുള്ളത്.
ഫാഷന്‍ അനുബന്ധ മേഖലയില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി ബി.ഡിസ് പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനം നേടാന്‍ അവസരമുണ്ട്. ബിരുദ കോഴ്‌സുകള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ ഫീസായി 13 ലക്ഷം രൂപയോളം ചെലവുണ്ടെങ്കിലും സമര്‍ത്ഥരും നിര്‍ദ്ധനരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ട്.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം, എന്‍.ഐ.ഡി, എന്‍.ഐ.എഫ്.ടി എന്നിവയില്‍ നിന്ന് ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാവുന്ന മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്), മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്‌മെന്റ് (എം.എഫ്.എം), എന്‍.ഐ.എഫ്.ടി യില്‍ നിന്ന് ബി.എഫ്.ടെക്, ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗ് ബിരുദം എന്നിവയിലേതെങ്കിലും നേടിയവര്‍ക്ക് അപേക്ഷിക്കാവുന്ന മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (എം.എഫ്.ടെക്) പ്രോഗ്രാമുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം.
ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കായി മൊത്തത്തില്‍എല്ലാ കോഴ്‌സുകള്‍ക്കുമായി 4700 ലധികം സീറ്റുകളുണ്ട്. അപേക്ഷ സമര്‍പ്പിക്കുവാനും മറ്റു വിശദവിവരങ്ങള്‍ക്കും http://niftadmissions.in എന്ന വെബ്‌സൈറ്റ് പരിശോധിക്കാം.