ആര്‍.ജെ.ജി നേതാവും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെക്കാണാന്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഡല്‍ഹിയിലെത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇരു നേതാക്കളുയെയും കൂടിക്കാഴ്ച. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തന്നു സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തും.
ഡല്‍ഹിയിലെ മകളുടെ വീട്ടിലെത്തിയ ലാലുവിനെ കണ്ട നിതീഷ് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും അന്വേഷിച്ചു. ഡല്‍ഹിയില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളമായും കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഒന്നിച്ചുനില്‍ക്കണമെന്ന് പ്രതിപക്ഷ കക്ഷികളോട് നേരത്തെ തന്നെ നിതീഷ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് നിതീഷ് കഴിഞ്ഞ സെപ്റ്റംബറില്‍ ശരത്പവാര്‍, അരവിന്ദ് കെജ്രിവാള്‍, ഡി.രാജ, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.