‘ഏതു നിമിഷവും പൊട്ടാവുന്നൊരു ബോംബാണ് ‘ നിങ്ങളെന്നും അധികകാലം ജീവിക്കില്ലെന്നും ഒരു ഡോക്ടർ പറഞ്ഞത് കേട്ട് പേടിച്ചു യുവാവ് കുറച്ചത് 165 കിലോ ശരീരഭാരം. 300 കിലോ ശരീരഭാരം ഉണ്ടായിരുന്ന അമേരിക്കയിലുള്ള മിസിസിപ്പിയിലെ നിക്കോളാസ് ക്രാഫ്റ്റ് ആണ് നാലു വർഷത്തിനുള്ളിൽ തന്റെ ശരീരഭാരം പകുതിയിലധികം കുറച്ചു പെട്ടെന്ന് പൊട്ടിപോവാവുന്ന അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
കുട്ടിക്കാലം മുതൽ ഭാരവുമായി മല്ലിടുന്ന നിക്കോളാസ് ക്രാഫ്റ്റിനു സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ 150 കിലോയോളം ഭാരമുണ്ടായിരുന്നു. “വിഷാദം എന്നെ അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു, എനിക്ക് വേണ്ടത് പോലെ ചുറ്റിക്കറങ്ങാൻ കഴിഞ്ഞില്ല.ശരീരത്തിന്റെ ഭാരം അവസ്ഥ ശരീരവേദന, കാൽമുട്ട് വേദന, ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമായി, സാധാരണ വാഹനങ്ങളിൽ കയറാൻ കഴിഞ്ഞില്ല. തന്റെ ഭാരം കാരണം കുടുംബ പരിപാടികൾക്ക് പോകുന്നതും യാത്ര ചെയ്യുന്നതും പോലും നിർത്തിയതായി ക്രാഫ്റ്റ് പറഞ്ഞു.
42 കാരനായ നിക്കോളാസ് ക്രാഫ്റ്റ് 2019 ലാണ് തന്റെ ഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിച്ചത്. 2019 ൽ, ഒരു ഡോക്ടർ മിസ്റ്റർ ക്രാഫ്റ്റിനോട് പറഞ്ഞു, തന്റെ അവസ്ഥ കണക്കിലെടുത്താൽ താൻ ഒരു “ടിക്കിംഗ് ടൈം ബോംബ്” ആണ് അഥവാ ‘ഏതു നിമിഷവും പൊട്ടാവുന്നൊരു ബോംബാണ്. ഭാരപ്രശ്നത്തിൽ എന്തെങ്കിലും ചെയ്തില്ലെങ്കിൽ, ഏതുസമയവും മരിക്കും. മരിക്കുന്നതിനേക്കാൾ നല്ലത് ഭാരം കുറക്കുകയാണെന്ന് മനസ്സിലാക്കിയ ക്രാഫ്റ്റ് അപ്പോഴാണ് ഒരു മാറ്റം വരുത്താൻ തീരുമാനിച്ചത്. . ഡയറ്റിംഗിലൂടെ ആദ്യ മാസത്തിൽ ഏകദേശം 18 കിലോ കുറയ്ക്കാൻ കഴിഞ്ഞു.
കൂടുതൽ കാലം ജീവിക്കാൻ ആഗ്രഹിച്ച ക്രാഫ്റ്റ് ഭക്ഷണശീലം മാറ്റാൻ തീരുമാനിച്ചു. ശരീരഭാരം കുറയ്ക്കാൻ പ്രത്യേക ഭക്ഷണക്രമം സ്വീകരിച്ചില്ല, എന്നാൽ കലോറി ഉപഭോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജങ്ക് ഫുഡ് ഉപേക്ഷിക്കുകയും ചെയ്തു. “ഞാൻ ആദ്യമായി തുടങ്ങിയപ്പോൾ എന്റെ കലോറി ഉപഭോഗം പ്രതിദിനം 1,200 മുതൽ 1,500 വരെ കലോറി ആയിരുന്നു”. നിക്കോളാസ് ക്രാഫ്റ്റ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
വണ്ണം കുറയ്ക്കാൻ തന്നെ പ്രോത്സാഹിപ്പിച്ചത് മുത്തശ്ശിയാണെന്നാണ് മിസ്റ്റർ ക്രാഫ്റ്റ് പറഞ്ഞത്.പക്ഷെ വണ്ണം കുറഞ്ഞ തന്റെ കൊച്ചുമകന്റെ രൂപം കാണാൻ മുത്തശ്ശിക്ക് കഴിഞ്ഞില്ല അതിനു മുൻപ് അവർ മരിച്ചു.
പരിവർത്തനത്തിന് വിധേയനായ ശേഷം, തന്റെ ശ്വാസോച്ഛ്വാസം മെച്ചപ്പെട്ടുവെന്നും യാത്രാ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും മിസ്റ്റർ ക്രാഫ്റ്റ് പറഞ്ഞു. ഭാരം കുറച്ചു ജീവിച്ചാൽ കൂടുതൽ കാലം ജീവിക്കാമെന്നും നിക്കോളാസ് ക്രാഫ്റ്റ് പറയുന്നു.