കോഴിക്കോട്: നിപ രോഗബാധയെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും തൊട്ടുപിന്നാലെ ഇവര്‍ മരണപ്പെടുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നരിപ്പറ്റ സ്വദേശി കല്യാണിയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ വൈറസ് ബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണം 13 ആയി.
നരിപ്പറ്റ സ്വദേശിയായ കല്യാണി കഴിഞ്ഞ 16ാം തീയ്യതി മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നാണ് പൂനൈയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഇവരുടെ പരിശോധനാ ഫലം കിട്ടിയത്. ഇതില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ പിന്നാലെ കല്യാണി മരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ക്ക് വൈറസ് ബാധയേറ്റത്.