X

നിപ; അഞ്ച് പേരുടെ പരിശോധനാഫലം കൂടി നെഗറ്റിവ്

കോഴിക്കോട്: നിപ നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ സാമ്പിള്‍ പരിശോധനാ ഫലം കൂടി നെഗറ്റിവായി. നിപ ബാധിച്ചു മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ 68 പേര്‍ക്കു പുറമെയാണ് സമ്പര്‍ക്കപട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റിവായത്.

ഇതില്‍ നാലുപേരുടേത് പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഒരാളുടെത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുമാണ് പരിശോധിച്ചത്. ഇതോടെ പരിശോധിച്ച 73 പേരുടെയും ഫലം നെഗറ്റിവായി.

സമ്പര്‍ക്ക പട്ടികയിലുള്ള പത്തുപേരുടെ സാമ്പിള്‍ കൂടി ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലം രാത്രിയോടെ എത്തുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

web desk 1: