X
    Categories: indiaNews

ഭീകരവാദത്തിനെതിരായ ഓപ്പറേഷനെന്ന്, രാജ്യത്താകെ എന്‍.ഐ.എ റെയ്ഡ്

രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ ഭീകരപ്രവര്‍ത്തനത്തിന്റെയും ലഹരിമാഫിയയുടെയും പേരില്‍ എന്‍.ഐ.എ റെയ്ഡ്. ഇന്നലെ രാത്രി ആരംഭിച്ച റെയ്ഡ് തുടരുകയാണ്. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിച്ചതിന് ശേഷമുള്ള രണ്ടാമത്തെ റെയ്ഡാണിത്. നിരപരാധികളെ ഇരയാക്കുകയാണെന്നാണ് സംഘടനകളുടെ പരാതി. കഴിഞ്ഞ മാസം ഏതാനും പേരെ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. പ്രത്യേകമതത്തിലുള്ളവരെ മാത്രം തിരഞ്ഞുപിടിച്ച് ഇരയാക്കുന്നതായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ പരാതിപ്പെട്ടു.100 കേന്ദ്രങ്ങളിലാണ് റെയ്ഡ്.

Chandrika Web: