ഐഎസ് മാതൃകയിൽ കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് എൻഐഎ കോടതി. റിയാസിനെതിരെ ചുമത്തിയ 120 ബിയും യുഎപിഎയിലെ 38, 39 വകുപ്പുകളും തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കി. ശിക്ഷയിന്മേല്‍ നാളെ വാദം നടക്കും.
പാലക്കാട് സ്വദേശി റിയാസ് അബൂബക്കറാണ് കേസിലെ പ്രതി. ചാവേറാക്രമണം നടത്താന്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതിനിടയില്‍ 2019 ലാണ് റിയാസ് പിടിയിലാകുന്നത്.
യുഎപിഎയുടെ 38, 39 വകുപ്പുകളും ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് അഫ്ഗാനില്‍ പോയി ഐഎസില്‍ ചേര്‍ന്ന അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ നിര്‍ദേശ പ്രകാരമാണ് റിയാസ് ചാവേറാക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് എന്‍.ഐ.എ യുടെ കണ്ടെത്തല്‍.