X

പോപ്പുലര്‍ ഫ്രണ്ടിനെതിരായ എന്‍.ഐ.എ നടപടി;റെയ്ഡ് കൃത്യമായ ആസൂത്രണത്തോടെ

ന്യൂഡല്‍ഹി; പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ എന്‍.ഐ.എ റെയ്ഡ് കൃത്യമായ ആസൂത്രണത്തോടെയെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കു ശേഷമാണ് എല്ലായിടത്തും റെയ്ഡ് നടന്നത്. ഇതിന്റെ ഒരുക്കങ്ങളുമായി എന്‍.ഐ.എ നേരത്തെ തന്നെ അതത് പ്രദേശങ്ങളില്‍ എത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാറുകളെ അറിയിക്കാതെയായിരുന്നു പരിശോധന. സുരക്ഷക്കായി കേന്ദ്ര സേനയെ ഒപ്പം കൂട്ടിയിരുന്നെങ്കിലും ലോക്കല്‍ പൊലീസിന്റെ സഹായവും തേടി. കേരളവും തമിഴ്‌നാടും അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പ്രധാനമായും പരിശോധന കേന്ദ്രീകരിച്ചത്. റെയ്ഡും കസ്റ്റഡിയിലെടുക്കുന്നതും അറസ്റ്റ് രേഖപ്പെടുത്തുന്ന തും അടക്കമുള്ള നടപടികളും ഏകോപിപ്പിക്കുന്നതിന് ആറ് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെയും ഇന്റലിജന്‍സ് ബ്യൂറോയുടേയും നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു നടപടികളെല്ലാം. ഭീകരവാദ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടും തീവ്രവാദ ഫണ്ടിങ് സംബന്ധിച്ച കേസുകളുടെ യും അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് വിശദീകരണം.

റെയ്ഡ് ചെയ്യേണ്ട കേന്ദ്രങ്ങളെക്കുറിച്ചും കസ്റ്റഡിയി ലെടുക്കേണ്ട നേതാക്കളെക്കുറിച്ചും പദ്ധതി മുന്‍കൂട്ടി തയ്യാറാക്കിയിരുന്നു. പോപ്പുലര്‍ ഫണ്ടിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ നേരത്തെതന്നെ നിരീക്ഷണത്തിലായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇ.ഡിയേ യും റെയ്ഡിന്റെ ഭാഗമാക്കിയ ത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം പി.എഫ്.ഐക്ക് പണം ലഭിക്കുന്നുണ്ടെന്നും ഇത് വിധ്വം സക, പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങളും ബി.ജെ.പിയും ആരോപണം ഉന്നയിച്ചിരുന്നു.
കര്‍ണാടകയില്‍ മംഗളൂരു കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇവിടെ എസ്.ഡി. പി.ഐ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുണ്ട്. കേരളം കഴിഞ്ഞാല്‍ തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നത്. ദിണ്ഡുഗലിലെ പി. എഫ്.ഐ ഓഫീസ്, കോയമ്പത്തൂര്‍, കടലൂര്‍, രാംനാഥ്, തേ നി, തെങ്കാശി ജില്ലകളിലെ ഭാരവാഹികളുടെ വീടുകള്‍, ചെന്നൈയിലെ പി.എഫ്.ഐ ആസ്ഥാനം എന്നിവിടങ്ങളി ലും മധുര നഗരത്തിലെ എട്ട് കേന്ദ്രങ്ങളിലുമാണ് പരിശോധന നടന്നത്. തെലുങ്കാനയില്‍ ഹൈദരാബാദിനു സമീപം ചന്ദ്രായനഗുട്ടയിലുള്ള ഓഫീസിലും പൂര്‍ണിയ ജില്ലാ കമ്മിറ്റി ഓഫീസിലും പരിശോധന നടന്നു. രാജസ്ഥാനില്‍ ജെയ്പൂരിലെ മോട്ടി ദോംഗ്രി റോഡിലുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലും യു.പിയിലെ വരാണസി, ബറൈച്ച്, ലക്‌നോ എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.

കൊല്‍ക്കത്തയില്‍ പശ്ചിമബംഗാള്‍ ഘടകം പ്രസിഡന്റ് ഷെയ്ഖ് മുക്താറിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ ഫ്‌ളാറ്റും പി.എഫ്.ഐ ഓഫീസും ഒരേ കെട്ടിടത്തിലാണുള്ളത്. ബുധനാഴ്ച രാത്രി കൊല്‍ക്കത്തയിലെ ഇ.ഡി ആസ്ഥാനത്ത് യോഗം ചേര്‍ന്ന ശേഷമാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയ്ഡിന് പുറപ്പെട്ടത്. മഹാരാഷ്ട്രയില്‍ പുനെയിലും നവി മുംബൈയിലും ഒന്നിലധികം കേന്ദ്രങ്ങളില്‍ പരിശോധന നടന്നു.

Test User: