തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ ഭര്‍ത്താവും മാതാവും കസ്റ്റഡിയില്‍. അമ്മ ലേഖയുടേയും മകള്‍ വൈഷ്ണവിയുടേയും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവും മാതാവും കസ്റ്റഡിയിലായത്. ആത്മഹത്യാകുറിപ്പില്‍ കുടുംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, സഹോദരി, സഹോദരി ഭര്‍ത്താവ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഭര്‍ത്താവിനേയും ബന്ധുക്കളേയും കുറ്റപ്പെടുത്തിയാണ് ആത്മഹത്യാകുറിപ്പ്. പ്രത്യക്ഷത്തില്‍ ബാങ്കിനെ കുറ്റപ്പെടുത്തുന്നില്ല ആത്മഹത്യാകുറിപ്പെന്നാണ് നിരീക്ഷണം. കടബാധ്യതയുണ്ടായിരുന്നു. എന്നാല്‍ പരിഹരിക്കുന്നതിന് ഭര്‍ത്താവും അമ്മയും സമ്മതിച്ചില്ലെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
കടബാധ്യതയുണ്ടായിരുന്നു. പക്ഷേ,വീടും സ്ഥലവും വിറ്റ് കടംവീട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് ഭര്‍ത്താവും വീട്ടുകാരും സമ്മതിച്ചില്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. കുറേകാലമായി സഹിക്കുന്നുവെന്നും അതിനാലാണ് താനും മകളും മരിക്കുന്നതെന്നും ലേഖ കത്തിലെഴുതിയിട്ടുണ്ട്. ബാങ്കിന്റെ ജപ്തിഭീഷണി മൂലമാണ് ആത്മഹത്യയെന്ന വാദത്തില്‍ നിന്നും കുടുംബവഴക്കിലേക്കാണ് കാര്യങ്ങള്‍ നീളുന്നത്.
അതേസമയം, അമ്മയുടേയും മകളുടേയും വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവന്നു. ഇരുവരുടേയും മൃതദേങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.