നെയ്യാറ്റിന്‍കരയിലെ സമാധി കേസില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം അടക്കിയ കല്ലറയുടെ സ്ലാബ് ഇന്ന് പൊളിച്ചു. കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി.
കോടതി ഇടപെടലിന്റെ കാരണമാണ് ഇന്ന് പുലര്‍ച്ചെ തന്നെ കല്ലറ പൊളിച്ച് പരിശോധന നടത്താന്‍ ജില്ല ഭരണകൂടം തീരുമാനിച്ചത്. പൊലീസ്, ഫോറന്‍സിക് സര്‍ജന്‍മാര്‍, ആംബുലന്‍സ്, പരാതിക്കാരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ പൊളിച്ചത്. ഗോപന്റെ കുടുംബം സമീപത്തെ വീട്ടില്‍ ഉണ്ടെങ്കിലും പുറത്തിറങ്ങിയില്ല. മൃതദേഹം ഉടന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
വിവാദങ്ങള്‍ക്കിടയിലും ഇന്നലെ രാത്രിയും സമാധി സ്ഥലത്ത് മകന്‍ രാജസേനന്‍ പൂജ നടത്തിയിരുന്നു. അന്വേഷണം തടയാന്‍ ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ച് കുടുംബം ഹൈകോടതിയെ സമീപിച്ചിരുന്നു. ആര്‍.ഡി.ഒ നിര്‍ദേശിച്ചാല്‍ കല്ലറ പൊളിച്ച് ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം തുടങ്ങിയവ പൂര്‍ത്തിയാക്കുമെന്ന് റൂറല്‍ എസ്.പി കെ.എസ്. സുദര്‍ശന്‍ പറഞ്ഞിരുന്നു.
മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സാഹചര്യത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതുണ്ട്.