നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു. ഉടന്‍ മൃതദേഹം പുറത്തേക്ക് കൊണ്ടുവരും. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മൃതദേഹവുമായി ബന്ധുക്കള്‍ നെയ്യാറ്റിന്‍കര ആറലുംമൂട്ടിലെ വീട്ടിലേക്ക് പോകും.
ഇന്ന് രാവിലെയാണ് വിവാദമായ ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്നത്. സംഭവസ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാ ദ്രവ്യങ്ങള്‍ നിറച്ച നിലയിലായിരുന്നു. അരഭാഗം വരെ അഴുകിയ നിലയിലായിരുന്നു. കല്ലറയില്‍ പുലര്‍ച്ചെയും പൂജകള്‍ നടന്നിരുന്നു.
കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആറരയോടെ പൊലീസ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. സമാധി പരിസരം ടാര്‍പോളിന്‍ വച്ച് മറച്ചിരുന്നു.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെ ഫോറന്‍സിക് സംഘവും പിന്നാലെ സബ് കലക്ടറും എത്തി. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
കല്ലറ പൊളിച്ച് പരിശോധന നടത്തുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. ഗോപന്‍ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു കോടതി കുടുംബത്തോട് ചോദിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത്പക്ഷം അസ്വാഭാവിക മരണമാകുമെന്നും കോടതി പറഞ്ഞിരുന്നു.