X

നെയ്മറിന്റെ പരിക്ക് ഗുരുതരം; 4 മാസം പുറത്തിരിക്കേണ്ടി വരും; ഇന്ത്യയിലേക്ക് ഇല്ല

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് സഊദി ക്ലബ്ബ് അല്‍ഹിലാലിന്റെ ബ്രസീല്‍ മിന്നും താരം നെയ്മറിന് മിനിമം 4 മാസത്തെ മത്സരങ്ങള്‍ നഷ്ടമാകും. സി.ബി.എഫും ക്ലബ്ബ് ഇതുസംബന്ധിച്ച ഔദ്യേഗിക അറിയിപ്പ് നല്‍കിയി.

ഇതില്‍ ഇന്ത്യയില്‍ നടക്കുന്ന മുംബൈ സിറ്റി എഫ്.സിക്കെതിരായ മത്സരവും ഉള്‍പ്പെടും. ഉറുഗ്വെയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മറിന് മാരക പരിക്കേല്‍ക്കുന്നത്. കണ്ണീരോടെയാണ് സൂപ്പര്‍താരം ഗ്രൗണ്ട് വിട്ടത്. മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് തോല്‍ക്കുകയും ചെയ്തിരുന്നു. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ സിറ്റി എഫ്.സിക്കെതിരെ നവംബര്‍ ആറിനായിരുന്നു അല്‍ ഹിലാലിന്റെ മത്സരം.

ഇന്ത്യയിലെ നെയ്മര്‍ ബ്രസീല്‍ ആരാധകരെല്ലാം ആകാംക്ഷയോടെയായിരുന്നു മത്സരത്തെ നോക്കിക്കണ്ടിരുന്നത്. ആദ്യ പകുതിയുടെ അവസാനത്തിലാണ് കാലിടറി വീണ് നെയ്മറിന് പരിക്കേല്‍ക്കുന്നത്.

ഇടത് കാല്‍മുട്ടില്‍ മുറുകെപ്പിടിച്ച നെയമര്‍, വേദനകൊണ്ട് പുളയുന്നത് കാണാമായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം അദ്ദേഹത്തെ പരിചരിക്കുകയും പിന്നീട് സ്‌ട്രെച്ചറില്‍ ഫീല്‍ഡിന് പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.

ഇതിനു മുമ്പ് 6 മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മര്‍ ഒരു മാസം മുമ്പാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ഇതിനിടെയാണ് വീണ്ടും പരിക്കേല്‍ക്കുന്നത്. അതേസമയം വെനസ്വേലയ്‌ക്കെതിരായ ബ്രസീലിന്റെ മുന്‍ മത്സരത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് നെയ്മര്‍ ആരാധകരുടെ വിമര്‍ശനം നേരിട്ടിരുന്നു.

webdesk13: