ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള താരമെന്ന പദവിക്കുതകുന്ന പ്രകടനവുമായി നെയ്മര്‍ ജൂനിയര്‍ പി.എസ്.ജിയില്‍. പി.എസ്.ജിയുടെ ഹോംഗ്രൗണ്ടിലെ ആദ്യമല്‍സരം അവിസ്മരണീയമാക്കിയാണ് ബാഴ്‌സിലോണ മുന്‍ സ്‌ട്രൈക്കറായ നെയ്മര്‍ പി.എസ്.ജിയുടെ സൂപ്പര്‍താരമായി മാറിയത്. ഫ്രഞ്ച് ലീഗില്‍ ടൊലൂസിനെ 6-2ന് പി.എസ്.ജി മുക്കുകയായിരുന്നു. ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ നെയ്മര്‍ ഷോക്ക് സാക്ഷിയായ മത്സരത്തില്‍ താരം മൂന്ന് ഗോളുകള്‍ക്ക് വഴി തുറക്കുകയും രണ്ടെണ്ണം വലയിലാക്കുകയും ചെയ്തു.
1600 കോടി രൂപയിലേറെ മൂല്യം വരുന്ന കാലുകള്‍ക്ക് ചേര്‍ന്ന പ്രകടനമാണ് പ്രിന്‍സസ് പാര്‍ക്കിലെ ആരാധകര്‍ക്കായി നെയ്മര്‍ കാഴ്ചവച്ചത്. ടുലൂസിനെ 6-2ന് തകര്‍ത്തപ്പോള്‍ അതില്‍ അഞ്ച് ഗോളുകള്‍ക്കും നെയ്മര്‍ ടച്ചുണ്ടായിരുന്നു. 31ാം മിനിറ്റിലായിരുന്നു ബ്രസീന്‍ താരത്തിന്റെ ആദ്യ ഗോള്‍.
90 മിനുറ്റില്‍ നെയ്മര്‍ നേടിയ മാജിക് ഗോള്‍ ബാര്‍സ ആരാധകരെ മെസിയെ ഓര്‍പ്പിക്കുന്നതായി. ബോക്‌സിന് പുറത്ത് എതിരാളികള്‍ വട്ടമിട്ട് തടഞ്ഞിട്ടും അവരെ കാഴ്ചക്കാരാക്കി വലയിലാക്കുകയിരുന്നു നെയ്മര്‍ ജൂനിയര്‍.
പി.എസ്.ജിക്കായി നെയ്മര്‍ ഹോംഗ്രൗണ്ടില്‍ ഇറങ്ങിയ ആദ്യ മല്‍സരം കൂടിയായിരുന്നു.
മത്സരശേഷം മുന്‍ ക്ലബായ ബാഴ്‌സിലോണയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പങ്കുവെക്കാനും നെയ്മര്‍ തയ്യാറായി. ബാഴ്‌സ ബോര്‍ഡിനെതിരെ മാധ്യമങ്ങളോട് താരം പ്രതികരിച്ചത്.
“ബാഴ്‌സ ബോര്‍ഡിനോട് എനിക്കൊന്നും പറയാനില്ല. എന്നാല്‍ അവര്‍ കാരണം ഞാനവിടെ നിരാശയിലായിരുന്നു എന്ന് പറയാന്‍ ആഗ്രഹിക്കുന്നു”, നെയ്മര്‍ ബാഴ്‌സ ബോര്‍ഡിനെ വിമര്‍ശിച്ചു.
നാലു വര്‍ഷം ഞാന്‍ ബാഴ്‌സയില്‍ കളിച്ചു. ഞാനവിടെ സന്തോഷവാനായിരുന്നു. സന്തോഷത്തോടെ തുടങ്ങി. സന്തോഷത്തോടെ നാലു വര്‍ഷം കളിച്ചു. സന്തോഷത്തോടെ മടങ്ങി. എന്നാല്‍ ബാഴ്‌സ ബോര്‍ഡിനോട് അങ്ങനെയായിരുന്നില്ല. അവരുടെ താരങ്ങളോടുള്ള പെരുമാറ്റം ശരിയല്ല. ഇതെല്ലാവര്‍ക്കും അറിയാം. ബോര്‍ഡിനോട് എതിര്‍പ്പുള്ള നിരവിധി താരങ്ങള്‍ അവിടെയുണ്ട്. ബാഴ്‌സക്ക് നല്ലത് വരുമെന്ന് പ്രതീക്ഷിക്കുന്നു, നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
.