X

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിതുമ്പി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍

 

ജപ്പാനുമായുള്ള സൗഹൃദ മത്സരത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ വിതുമ്പി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍.
പിഎസ്ജിയുമായി ഒരു പ്രശ്‌നവുമില്ലെന്നും വിതുമ്പിക്കൊണ്ട് നെയ്മര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിഎസ്ജിയില്‍ നെയ്മറിന് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നെയ്മര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
സത്യമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്, ഞാന്‍ ചിന്തിക്കുന്നത് എനിക്ക് പറയണം, യാഥാര്‍ത്ഥ്യത്തോടെയാണ് എന്റെ സമീപനം, എന്നെപ്പറ്റിയുള്ള തെറ്റായ വാര്‍ത്തകള്‍ ഇഷ്ടമില്ലെന്നും പിഎസ്ജിയില്‍ അശുഭകരമായ ഒന്നുംതന്നെയില്ലെന്നും നെയ്മര്‍ പറഞ്ഞു. പിഎസ്ജി ആവശ്യപ്പെട്ടത് പ്രകാരമാണ് അവിടെയെത്തിയത്, പരിശീലകനുമായോ എഡിസണ് കവാനിയുമായോ ഒരു പ്രശ്‌നവുമില്ലെന്നും സന്തോഷത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും കളിക്കാരനെന്ന നിലയില്‍ മികവ് പുറത്തെടുക്കാനാണ് ശ്രമിക്കുന്നതെന്നും നെയ്മര്‍ വ്യക്തമാക്കി.

ഫ്രഞ്ച് ലീഗിലെ ഒരു മത്സരത്തിനിടെ സ്‌പോട്ട് കിക്ക് എടുക്കുന്നതിനെച്ചൊല്ലി കവാനിയും നെയ്മറും കൊമ്പ് കോര്‍ത്തത് ഏറെ വിവാദമായിരുന്നു. പരിശീലകന്‍ ഉനായ് എംറിയുമായും നെയ്മര്‍ രസത്തിലല്ലെന്ന് വാര്‍ത്തകള്‍ വന്നു. പിന്നാലെയാണ് നെയ്മര്‍ ക്ലബ്ബ് വിടുന്നതായും പ്രചരിച്ചത്.

chandrika: