ബ്രസീലിയ: സെലിബ്രിട്ടികള്‍ മരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് ഇപ്പോള്‍ പതിവാണ്. നടന്മാരും കായിക താരങ്ങളുമെല്ലാം ഈ പട്ടികയില്‍ വരികയും ചെയ്യും. ഏറ്റവും ഒടുവില്‍ സമൂഹമാധ്യമങ്ങളില്‍ ‘മരിച്ചത്’ ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മറാണ്.
നെയ്മര്‍ വാഹനാപകടത്തില്‍ മരിച്ചുവെന്ന് സൂചിപ്പിച്ചാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇത് തെളിയിക്കുന്ന ഒരു അപകടത്തിന്റെ ചിത്രവും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. ആര്‍ഐപി നെയ്മര്‍ എന്ന രേഖപ്പെടുത്തി വാര്‍ത്ത പോസ്റ്റു ചെയ്ത ഫേസ്ബുക്ക് പേജിന് ഇതിനകം പത്തുലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്.
ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പേജിലെ സന്ദേശം:
‘ഇന്ന് (ജൂണ്‍ 16, 2017) 11 മണിക്ക് സ്‌നേഹനിധിയായ നെയ്മര്‍ നമ്മോട് വിട പറഞ്ഞിരിക്കുന്നു. 1992 ഫെബ്രുവരി അഞ്ചിന് സാവോ പോളോയിലാണ് നെയ്മര്‍ ജനിച്ചത്.
അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. അദ്ദേഹം എന്നും ഞങ്ങളുടെ മനസിലൂടെ ജീവിക്കും. അദ്ദേഹത്തോടുള്ള നിങ്ങളുടെ സ്‌നേഹവും ആദരാഞ്ജലികളും ഈ പേജിന് ലൈക്ക് നല്‍കി പ്രകടിപ്പിക്കണം’
എന്നാല്‍ ഫേസ്ബുക്ക് സന്ദേശത്തോട് താരം തന്നെ നേരിട്ട് പ്രതികരിച്ചു. താന്‍ മരിച്ചിട്ടില്ലെന്നും പൂര്‍ണ ആരോഗ്യവനാണെന്നും നെയ്മര്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കും മുമ്പ് സത്യാവസ്ഥ പരിശോധിക്കണമെന്ന് താരത്തിന്റെ ഓഫീസും അഭ്യര്‍ത്ഥിച്ചു.