കോതമംഗലം: ആളില്ലാത്തതിനെത്തുടര്‍ന്ന് യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ഡിവൈഎഫ്‌ഐ പുതിയ തന്ത്രവുമായി രംഗത്ത്. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ബോര്‍ഡുകളില്‍ ഫുട്‌ബോള്‍ താരങ്ങളായ നെയ്മറിനെയും മെസ്സിയെയും ഉള്‍പ്പെടുത്തിയാണ് പുതിയ തന്ത്രം പരീക്ഷിക്കുന്നത്.
ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡിവൈഎഫ്‌ഐ പുതിയ തന്ത്രം പുറപ്പെടുത്തത്. ചെഗുവേര, ഇ.എം.എസ്, കാറല്‍മാക്‌സ് എന്നിവരെ മാറ്റിയാണ് ഫ്‌ളെക്‌സുകളും ബോര്‍ഡുകളും സ്ഥാപിച്ചിരിക്കുന്നത്. ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് സമ്മേളനത്തിനു വെച്ച ബോര്‍ഡുകളിലും ലോകകപ്പ് താരങ്ങളുടെ ചിത്രങ്ങള്‍ കൊണ്ടു നിറഞ്ഞത്. സംഘടനയിലേക്ക് യുവാക്കളെ കൂടുതല്‍ ആളുകളെ കൂട്ടുന്നതിനാണ് ഇത്തരമൊരു നീക്കമെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വം അറിയിച്ചു.