വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാ നിയമവിരുദ്ധ ആഢംബര ലൈറ്റുകള്‍ക്കും കനത്ത പിഴ വരുന്നു. ലൈറ്റൊന്നിന് 5000 രൂപ വച്ച് പിഴയീടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം ലഭിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിഴ കുത്തനെ ഉയര്‍ത്തുന്നത്.
അനധികൃതമായി ലൈറ്റ് ഉപയോഗിക്കുന്ന ഓട്ടോ മുതല്‍ മുകളിലോട്ടുള്ള വാഹനങ്ങള്‍ക്കാണ് നിയമം ബാധകം. മള്‍ട്ടി കളര്‍ എല്‍.ഇ.ഡി, ലേസര്‍, നിയോണ്‍ലൈറ്റ്, ഫഌഷ് ലൈറ്റ് എന്നിവ സ്ഥാപിച്ച വാഹനങ്ങള്‍ക്കാണ് ഉയര്‍ന്ന പിഴ ചുമത്താന്‍ കോടതി ഉത്തരവിട്ടത്.
വാഹന പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ ഇത്തരം ലൈറ്റുകള്‍ അവിടെ വച്ച് തന്നെ അഴിച്ചുമാറ്റിക്കുന്നതിനൊപ്പം ഓരോ ലൈറ്റിനും 5000 രൂപ വച്ച് വാഹന ഉടമക്ക് പിഴയും ചുമത്തും. നിലവില്‍ ഇത്തരംം ഗതാഗത നിയമ ലംഘനത്തിന് 250 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയീടാക്കുന്നത്. നേരത്തെ ടൂറിസ്റ്റ് ബസുകളിലെ അമിത ലൈറ്റുകളുടെ ഉപയോഗത്തില്‍ എം.വി.ഡി വ്യാപക പരിശോധന നടത്തി പിഴയിട്ടിരുന്നു.