ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിലെ 2 മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാര്‍. ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഇക്കാര്യം സ്ഥരീകരിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു. മലയാളിയായ ആന്‍സി അലിബാവ. മെഹബൂബ കോഖര്‍, റമീസ് വോറ, ആസിഫ് വോറ, ഒസൈര്‍ കദിര്‍ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് രണ്ടു മസ്ജൂദുകളിലായി വെടിവെപ്പ് നടന്നത്. ഓസ്‌ട്രേലിയക്കാരനായ ബ്രെന്റന്‍ ടറാന്റ് ആണ് വെടിവെച്ചത്.
കുടുംബാംഗങ്ങളുടെ സഹായത്തിനായി ന്യൂസിലന്‍ഡ് ഇമിഗ്രേഷന്‍ വിഭാഗം പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചു. ഇന്ത്യക്കാരുടെ സഹായത്തിനായി ഹൈക്കമ്മിഷന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌കും ആരംഭിച്ചിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 021803899, 021850033
അതേസമയം, വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 50 ആയതായി ന്യൂസീലന്‍ഡ് പൊലീസ് അറിയിച്ചു. 2 വയസ്സുള്ള ആണ്‍കുട്ടിയും 5 വയസ്സുള്ള പെണ്‍കുട്ടിയുമുള്‍പ്പെടെ 39 പേര്‍ െ്രെകസ്റ്റ്ചര്‍ച്ചിലെ ആസ്പത്രിയില്‍ ചികില്‍സയിലാണ്. പെണ്‍കുട്ടിയുടെ മുഖത്തും വയറ്റിലും കാലിലുമാണ് അക്രമി വെടിവച്ചത്.
ആക്രമണം നടത്തിയ ടറാന്റിനെ കോടതിയില്‍ ഹാജരാക്കി കുറ്റം ചുമത്തി. റിമാന്‍ഡ് ചെയ്ത ഇയാളെ ഏപ്രില്‍ 5നു വീണ്ടും ഹാജരാക്കും.