X

ന്യൂസിലാന്റില്‍ കൊല്ലപ്പെട്ട മലയാളി അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: ന്യൂസിലാന്‍ഡിലെ അല്‍ നൂര്‍ പള്ളിയില്‍ ഭീകരന്റെ വെടിയേറ്റ് കൊല്ലപ്പെട്ട അന്‍സി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എം.എല്‍.എ മാരായ വി.കെ ഇബ്രാഹിം കുഞ്ഞ്,അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍ എന്നിവരും കുടുംബാഗംങ്ങളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.

തിരുവള്ളൂര്‍ പൊന്നാത്ത് അബ്ദുള്‍ നാസറിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട അന്‍സി. വെടിവെപ്പിനെ തുടര്‍ന്ന് അന്‍സിയെ കാണാതായെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. ആക്രമണ സമയത്ത് അന്‍സിയോടൊപ്പം പള്ളിയിലുണ്ടായിരുന്ന നാസര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

ന്യൂസിലാന്റില്‍ ലിന്‍കോണ്‍ യൂണിവേഴ്‌സിറ്റിയില്‍ അഗ്രി ബിസിനസ്സ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായിരുന്നു ആന്‍സി. ഭര്‍ത്താവ് നാസര്‍ അവിടെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. ഒരു വര്‍ഷം മുമ്പാണ് നാസറും ആന്‍സിയും ന്യൂസിലാന്റിലേക്ക് പോയത്. ഭീകരാക്രമണം നടന്ന െ്രെകസ്റ്റ് ചര്‍ച്ചിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

ഭീകരാക്രമണ സമയത്ത് പള്ളിയില്‍ ആന്‍സി ഉണ്ടായിരുന്നതായും കാലിന് പരിക്കേറ്റ ആന്‍സിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് ആദ്യം ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ ടികെഎസ് പുരം കരിപ്പാക്കുളത്ത് പരേതനായ അലി ബാവയുടെ മകളാണ് ആന്‍സി. രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതയായത്.

chandrika: