X

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് പോലീസ് കേസ് ; ന്യൂസീലന്‍ഡ് നീതിന്യായ മന്ത്രി രാജിവെച്ചു

കനത്ത മഴയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ന്യൂസീലന്‍ഡ് മന്ത്രി രാജിവെച്ചു. നീതിന്യായ മന്ത്രിയായ കിറി അലന്‍ തിങ്കളാഴ്ച രാജിവെച്ചത്. അശ്രദ്ധമായി വാഹനമോടിച്ചതിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി.
ഞായറാഴ്ച രാത്രി തലസ്ഥാനമായ വെല്ലിംഗ്ടണിലാണ് അപകടം നടന്നത്.അപകടത്തെ തുടര്‍ന്ന് മന്ത്രിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. രാജിവെച്ച അലന്‍ പാര്‍ലമെന്റംഗമായി തുടരും.

webdesk15: