Categories: indiaNews

പുതുവര്‍ഷം ആഘോഷിക്കരുതെന്ന് ബി.ജെപി മുന്‍ എം.എല്‍.എ

പുതുവര്‍ഷാഘോഷം ഭ്രാന്താണെന്നും അതരുതെന്നും ബി.ജെ.പി. മുന്‍ എം എല്‍.എ രാജാസിംഗ്. തെലുങ്കാനയിലെ ഗോഷാമഹല്‍ എം.എല്‍.എയാണിയാള്‍. മുമ്പ് നബിക്കെതിരെ വിവാദപരാമര്‍ശം നടത്തിയിരുന്നു. പുതുവര്‍ഷത്തലേന്ന് ആളുകള്‍ ഭ്രാന്തമായി തെരുവില്‍ അലയുന്നത് നമ്മുടെ സംസ്‌കാരത്തിനെതിരാണ്. 2000 വര്‍ഷം മുമ്പത്തെ ആചാരമാണിത്. നമ്മുടെ പുതുവര്‍ഷം യുഗാദിയില്‍ ആരംഭിക്കുന്നു.സിംഗ് പറഞ്ഞു. മുമ്പ് തെലുങ്കുദേശം പാര്‍ട്ടിയിലായിരുന്നു കക്ഷി. അഴിമതിക്കേസിലാണ് പുറത്താക്കപ്പെട്ടത്. റോഹിങ്ക്യന്‍ ജനതയെ വെടിവെച്ചുകൊല്ലണമെന്നും മുമ്പ് വിദ്വാന്‍ വെടിപൊട്ടിച്ചിരുന്നു. തനിക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു കക്ഷി.

Chandrika Web:
whatsapp
line