കേന്ദ്രസർക്കാരിനെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് തടയാൻ പുതിയ സംവിധാനം ഏർപ്പെടുത്തുമെന്ന് ഐടി മന്ത്രാലയം.സർക്കാരിനെ കുറിച്ചുള്ള വാർത്തകളുടെ നിജസ്ഥിതി ഈ സംവിധാനം പരിശോധിക്കും. വ്യാജമെന്ന് കണ്ടെത്തുന്ന വാർത്തകൾ നീക്കം ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്നതാകും പുതിയ ചട്ടം. വാർത്തകൾ നീക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഇതിലൂടെ കേന്ദ്ര സർക്കാരിന് കഴിയും.
വ്യാജ പ്രചാരണം ഒഴിവാക്കാനാണ് നടപടിയെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമല്ലെന്നും ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.അതേ സമയം കേന്ദ്ര സർക്കാരിനെതിരായ വാർത്തകൾ സെൻസർ ചെയ്യാനുള്ള ബിജെപിയുടെ നീക്കമാണ് പുതിയ സംവിധാനത്തിന് പിന്നിലെന്നാണ് വിമർശനം